ഹോംIDR / JPY • കറന്‍സി
add
IDR / JPY
മുൻദിന അവസാന വില
0.0097
വിപണി വാർത്തകൾ
ഇന്തോനേഷ്യൻ റുപിയ എന്നതിനെക്കുറിച്ച്
ഇന്തോനേഷ്യയിലെ ഔദ്യോഗികനാണയമാണ് ഇന്തോനേഷ്യൻ റുപിയ. ബാങ്ക് ഒഫ് ഇന്തോനേഷ്യ പുറത്തിറക്കുന്ന ഈ നാണയത്തിന്റെ കറൻസി കോഡ് IDR-ഉം ചിഹ്നം Rp-ഉം ആകുന്നു. ഇന്ത്യൻ രൂപയിൽ നിന്നുമാണ് റുപിയ എന്ന പേര് ഉണ്ടായത്. ഒരു റുപിയ 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്, എന്നാൽ ഇന്തോനേഷ്യയിലെ നാണായപ്പെരുപ്പം സെൻ നാണയങ്ങളെയും സെൻ നോട്ടുകളേയും കാര്യമായ വിലയില്ലാത്തതാക്കിത്തീർത്തിരിക്കുന്നു. Wikipediaജാപ്പനീസ് യെൻ എന്നതിനെക്കുറിച്ച്
ജപ്പാന്റെ ഔദ്യോഗിക നാണയമാണ് ജാപ്പനീസ് യെൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറിനും യൂറോയ്ക്കും പിന്നിലായി വിദേശ വിനിമയ കമ്പോളത്തിൽ ഏറ്റവുമധികം കൈമാറ്റം ചെയ്യപ്പെടുന്ന മൂന്നാമത്തെ നാണയമാണ് ജാപ്പനീസ് യെൻ. യുഎസ് ഡോളർ, യൂറോ, പൗണ്ട് സ്റ്റെർലിങ് എന്നിവക്ക് പിന്നിലായി കരുതൽ നാണയമായി ഏറ്റവുമധികം ഉപയോഗിക്കുന്ന നാലാമത്തെ നാണയവുമാണിത്. ഇതിന്റെ ISO 4217 കോഡുകൾ JPY, 392 എന്നിവയാണ്. യെന്നിന്റെ റോമനീകൃത ചിഹ്നം ¥ ആണ്. ജാപ്പനീസ് കഞ്ജി അക്ഷരമാലയിൽ ഇതിനെ 円 എന്നാണെഴുതുന്നത്. നാണയങ്ങളുമായി ബന്ധപ്പെട്ട് മാത്രം ഉപയോഗിക്കുന്ന ഒരു രീതിയല്ലെങ്കിലും 10,000 ന്റെ ഗുണിതങ്ങളായാണ് വലിയ അളവിലുള്ള യെന്നിനെ എണ്ണുന്നത്. Wikipedia